Tuesday, July 14, 2009

പാര വരുന്ന ഓരോ വഴിയേ !!!!!!

കുറിപ്പ്:
ഈ ബ്ലോഗില്‍ പറയുന്ന ഏതെങ്കിലും കഥാപാത്രത്തിന് ജീവിച്ചിരിക്കുന്നതോ മരിച്ചു പോയതോ ആയ ഏതെങ്കിലും ശവങ്ങളോട് സാദ്രിശ്യം തോന്നുന്നെങ്കില്‍ അത് യാദ്രിശ്ചികമല്ല മനപ്പൂര്‍വ്വം മാത്രമാകുന്നു.


ഇനി കഥയിലേക്ക് , അല്ല കാര്യത്തിലേക്ക് കടക്കാം.
കുഞ്ചുവിന്‍റെ പേരില്‍ എങ്ങനെ പഞ്ചാര കടന്നു കയറി എന്നൊന്നു എത്തിനോക്കിയാലോ? ഹേയ് അവന്‍ നിങ്ങള്‍ വിചാരിക്കുന്ന പോലെ വൈദ്യശാസ്ത്രത്തിലെ പഞ്ചാര (പ്രമേഹം) ഒന്നുമല്ല. ആളുമറ്റേ പഞ്ചാര തന്നെ, ഒന്നല്ല, ഒരൊന്നൊന്നര.......പഞ്ചസാര വില്പ്പനക്കാരനാ.....അയ്യേ നിങ്ങള്‍ വേറെ എന്തേലും വിചാരിച്ചോ?

നാട്ടില്‍ പഞ്ചാര വിറ്റു നടന്ന കുഞ്ചുവും അവസാനം ഓസ്ട്രേലിയയ‌ില്‍ എത്തിപ്പെട്ടു. നാട്ടിലെപ്പോലെ അങ്ങാടിയില്‍ പഞ്ചാര വിക്കാനുള്ള സൌകര്യം അവിടെ തരപ്പെടാത്ത്തിനാല്‍ വീടുവീടാന്തരം കയറിയിറങ്ങി പഞ്ചസാര ഡോര്‍ dചെയ്യാനുള്ള ഒരു പ്രൊജക്റ്റ്‌ തയ്യാറാക്കി. കുഞ്ചുവിന്‍റെ പദ്ധതി ഓസ്ട്രേലിയയിലെ ബാങ്കുകള്‍ക്കും ബോധിച്ചു, ലോണും പാസാക്കി. ലോണെടുത്ത് വാങ്ങിയ വണ്ടിയില്‍ കുഞ്ചു പഞ്ചാര വില്‍പ്പനയും തുടങ്ങി. നാട്ടിലെ ലൈസെന്‍സ് ഓസി പോലീസിന്‍റെ അടുത്ത് ചിലവാകില്ല എന്ന് രണ്ടു ദിവസം കഴിഞ്ഞു കുഞ്ചു മനസിലാക്കി!!!!

ലൈസെന്‍സ് എടുക്കുക എന്നൊക്കെ പറഞ്ഞാ ഒരു കടമ്പ തന്നെ ആന്നേ. നാട്ടിലെ മാതിരി എട്ടും പാത്തും ഒക്കെ വരച്ചു കാണിച്ചാ സായിപ്പിന്‍റെ ആട്ടു കിട്ടും. എഴുത്ത് പരീക്ഷ, വണ്ടി ഓടിക്കല്‍ പരീക്ഷ എന്ന് വേണ്ട ഒരു പുകില് തന്നെ. ഓടിക്കലില്‍ തന്നെ, വഴികൊടുക്കല്‍, പിന്നാക്കം നിര്‍ത്തല്‍, മലയെടുക്കല്‍ തുടങ്ങി കലാപരിപാടികള്‍ പലതുണ്ട്. എഴുത്ത് പരീക്ഷ ഒക്കെ കുഞ്ചു പുഷ്പം പോലെ പാസായി. പഞ്ചാര വിതരണം തുടങ്ങിയതുകൊണ്ട് സകടം ഉരുട്ടാനൊക്കെ കുഞ്ചു നേരത്തെ പഠിച്ചു. അങ്ങനെ നല്ല ആത്മ വിശ്വാസത്തിലാണ് കുഞ്ചു ഓടിക്കലിനു പോയത്. ആദ്യത്തെ ഓടിക്കലില്‍തന്നെ സാധനം കയ്യില്‍ കിട്ടുന്ന അപൂര്‍വ ഭാഗ്യശാലികളില്‍ ഒന്നാകാന്‍ കുഞ്ചിഇനെ ഭാഗ്യം അനുവദിച്ചില്ല.
വഴികൊടുക്കല്‍ പിഴച്ചു.
ഭീമസേനനുപോലും രണ്ടാമൂഴം ആയിരുന്നു എന്ന് സമാധാനിച്ചു.

കുഞ്ചു തളര്‍ന്നില്ല....വീണ്ടും കാശടച്ചു രശീതി വാങ്ങി. ഇത്തവണ കഷ്ടകാലം കുറുകെ ചാടിയത്‌ പൂച്ചയുടെ രൂപത്തിലല്ല സായിപ്പിന്‍റെ രൂപത്തിലായിരുന്നു. അവനോട്ടു ചാടിയും ഇല്ല, കുഞ്ചു പെരുവഴിയില്‍ നിര്‍ത്തുകയും ചെയ്തു. പുറകെ വന്നവന്‍ കുന്ച്ചുവിന്‍റെ പെരിയംപുറത്തു ഉമ്മ കൊടുക്കാതെ പോയത് ആരുടെയോ ഭാഗ്യം.
രണ്ടു പോയാ പോട്ടെ, അര്‍ജുനനും നകുലനും പോരെങ്കില്‍ സഹദേവനും ഒക്കെയുള്ള ഊഴം ബാക്കി ഉണ്ടല്ലോ.

ഈ കഥ ഇങ്ങനെ തുടര്‍ന്ന്.....കുഞ്ചു പാണ്ഡവരെ വിട്ടു കൌരവരെ പിടിച്ചു. ഇതിക്കെ കണ്ടു അനുകമ്പ തോന്നിയ കുഞ്ചുnന്‍റെ സുഹൃത്ത് റപ്പായികുട്ടി ഒരു ഉപദേശം അങ്ങ് വെച്ചു കൊടുത്തു. "എടാ കുഞ്ചൂ നീ ആ പരീക്ഷകനോട് ലോഗ്യം ഒക്കെ പറയണം. അപ്പൊ aഅവന് നിന്‍റെ കുഴപ്പം ഒന്നും കണ്ടു പിടിക്കാന്‍ പറ്റില്ല. പിന്നെ ലോഗ്യം കൂടിയാ പെട്ടെന്ന് സാധനം കിട്ടും.

ഈ വേദവാക്യവും മനസിലിട്ട്‌ താലോലിച്ചു കുഞ്ഞു വീണ്ടു പണം അടച്ചു.
റപ്പായി പറഞ്ഞ പോലെ ലോഗ്യം ഒക്കെ കൂടി. എല്ലാം വല്യ കുഴപ്പമില്ലാതെ അവസാനിപ്പിച്ചു. പക്ഷെ ഫലം നാസ്തി. വീണ്ടും പൊട്ടി.
കുഞ്ചു നിരാശനായി റപ്പായിയെ ചീത്തവിളിച്ചു.
"അവന്‍റെ ഒരു ലോഗ്യം പറച്ചില്‍, ഇല്ലെങ്കില്‍ ഇത്തവണ എങ്കിലും രക്ഷപ്പെട്ടേനെ ".


എന്തായാലും രണ്ടുദിവസം കഴിഞ്ഞു ശനിയാഴ്ച രണ്ടെണ്ണവും വിട്ടങ്ങനെ ഇരിക്കുമ്പോഴാണ് റപ്പായിക്ക് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയത്.
സായിപ്പല്‍ സായിപ്പി ആയിരുന്നു പരീക്ഷകന്‍.
കുഞ്ചുവിനു സന്തോഷമായി. പഞ്ചാരവിറ്റുള്ള പരിചയം മുഴുവന്‍ കുഞ്ചു പുറത്തെടുത്തു. അവര്‍ പാല് വാങ്ങുന്ന കോള്‍സ് മുതല്‍ ഫോണ്‍ നമ്പര്‍, മേല്‍വിലാസം എല്ലാം ചോദിച്ചു മനസിലാക്കാന്‍ ശ്രമിച്ചു നമ്മുടെ മിടുക്കന്‍ കുഞ്ചു, വേറൊന്നിനുമല്ല, വല്ലപ്പോഴും ഇത്തിരി പഞ്ചാര കൊടുക്കമാല്ലോന്നു കരുതി. മദാമ്മക്കെന്തോ അത് ബോധിച്ചില്ല, പാര വരുന്ന ഓരോ വഴിയേ.

എന്തായാലും കുഞ്ചു വീണ്ടും പണമടച്ചു കാത്തിരിപ്പിലാണ്. കൌരവരുടെ എണ്ണം തീരുന്നതിനു മുന്നേ കുഞ്ചുവിനു ലൈസെന്‍സ് കിട്ടാന്‍ നമുക്കും പ്രാര്‍ത്ഥിക്കാം.